ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറന്നേക്കും. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് ജാഗ്രതാനിര്‍ദേശം നല്കി.
ജലനിരപ്പ് ഉയരുകയാണെങ്കില്‍ നാളെ ഡാം തുറക്കുമെന്നാണ് തമിഴ്നാട് ജലവിഭവവകുപ്പ് അറിയിക്കുന്നത്. അവസാന റിപ്പോര്‍ട്ട് അനുസരിച്ച് ഡാമിലെ ജലനിരപ്പ് 135 അടിയാണ്.
ജൂണ്‍ മാസത്തിലെ റോള്‍ കര്‍വ് പ്രകാരം 136 അടിയാണ് പരമാവധി സംഭരണശേഷി. സെക്കന്‍ഡില്‍ 6100 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 1860 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.
ഇടുക്കി ഡാമിലെ ജലനിരപ്പ് 2368.06 അടിയായി ഉയര്‍ന്നിട്ടുണ്ട്. പാലക്കാട് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും. നിലവില്‍ 111 . 24 മീറ്ററാണ് മലമ്പുഴ ഡാമിന്റെ ജലനിരപ്പ് .
Comments


