അബുദാബി: അന്തരീശക്ഷ താപനില കൂടുതലാണെന്നും കുട്ടികളെ വാഹനങ്ങളില്‍ ഇരുത്തി പോകരുതെന്നും ഡ്രൈവര്‍മാര്‍ക്ക്, പ്രത്യേകിച്ച് കുടുംബങ്ങള്‍ക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നല്കി. ചൂടുള്ള കാലാവസ്ഥയില്‍ വാഹനങ്ങള്‍ക്കുള്ളില്‍ കുട്ടികള്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ ശ്വാസം മുട്ടി മരിക്കാനുള്ള സാധ്യതക്കുവരെ പോലീസ് മുന്നറിയിപ്പ് നല്കന്നുണ്ട്. കുട്ടികള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പ്രത്യേകിച്ച് ഈ വേനല്‍ക്കാലത്ത് വാഹനങ്ങള്‍ക്കുള്ളില്‍ കുട്ടികളെ മറന്നുപോകരുതെന്നും, ഷോപ്പിംഗ് നടത്തുമ്പോഴോ മറ്റേതെങ്കിലും കാരണത്താലോ അവരെ ഒറ്റയ്ക്ക് വിടരു തെന്നും പോലീസ് പറഞ്ഞു.
ഇത്തരം സുരക്ഷാ കാര്യങ്ങളില്‍ കുടുംബത്തിന്റെ പങ്ക് വളരെ നിര്ണ്ണായകരമാണ്, നിരപരാധികളുടെ ജീവന് അപഹരിക്കുന്ന ഇത്തരം അപകടങ്ങള്‍ സംഭവിക്കാനിടവരരുത്. കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി പോകുന്നത് ശ്വാസംമുട്ടലിനോ മരണം വരരെയുള്ള ദാരുണസംഭവങ്ങള്ക്കോ ഇടയാക്കിയേക്കും. കുട്ടികള്‍ വാഹനത്തിന്റെ താക്കോല്‍ തകരാറിലാക്കി പൂട്ടിയിടുന്നത് വാഹനത്തിനുള്ളില്‍ ഓക്സിജന്‍ കുറയുന്നതിനും ഉയര്‍ന്ന താപനിലയ്ക്കും കാരണമാകും. ട്രാന്സ്മിഷനില് കൃത്രിമം കാണിച്ച് വാഹനം നീക്കുന്നത് അപകടത്തിന് കാരണമാകും. ദുര്‍ബല മനസ്സുള്ള വ്യക്തികള്‍ വാഹനങ്ങള്‍ മോഷ്ടിക്കുന്നതിനും ഇടയാക്കിയേക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കുന്നു.
കുട്ടികളുടെ ജീവന് അപകടത്തിലാക്കുന്നത് നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് പൊലീസ് വിശദീകരിച്ചു. കാരണം കുട്ടികള്‍ക്ക് ചുറ്റുമുള്ള അപകടങ്ങളെക്കുറിച്ച് അറിയില്ല. അത്തരം കേസുകളില്‍ അശ്രദ്ധ കാണിച്ചതായി തെളിയിക്കപ്പെട്ടാല്‍ രക്ഷിതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് ജുഡീഷ്യല്‍ അധികാരികള്‍ക്ക് കൈമാറുമെന്ന് പൊലീസ് വ്യക്തമാക്കി.


