തിരുവനന്തപുരത്ത് അധ്യാപകന് വിദ്യാര്‍ഥിനിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച വിവരം മറച്ചുവെച്ച സ്കൂള്‍ അധികൃതര്‍ക്കെതിരെ പോക്സോ പ്രകാരം കേസെടുത്ത് പൊലീസ്. തിരുവനന്തപുരം നഗരത്തിലെ പ്രമുഖ സ്വകാര്യ സ്കൂളിനെതിരെയാണ് ഫോര്‍ട്ട് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ അധ്യാപകനെതിരെ ഇക്കഴിഞ്ഞ തിങ്കളാഴ്ച വിദ്യാര്‍ഥിനി സ്കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തെങ്കിലും ഈ വിവരം പൊലീസിനെ അറിയിച്ചിരുന്നില്ല.
സംഭവത്തില്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദ്യാര്‍ഥിനിയുടെ ബന്ധുവാണ് വെള്ളിയാഴ്ച പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് സ്കൂള്‍ അധികൃതരുടെ വീഴ്ചയും പുറത്തുവരുന്നത്. പ്രഥമാധ്യാപകന് ഉള്‍പ്പെടെയുള്ള സ്കൂള്‍ അധികൃതര്‍ക്കെതിരെയാണ് ഫോര്‍ട്ട് പൊലീസ് കേസെടുത്തത്. അറസ്റ്റിലായ അധ്യാപകനെ റിമാന്‍ഡ് ചെയ്തു.


