ഒറ്റപ്പാലത്ത് സഹപാഠിയെ മര്‍ദിച്ച സംഭവത്തില്‍ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ജാമ്യത്തില്‍ വിട്ടയച്ചു. എസ് വി ഐടിഐ വിദ്യാര്‍ത്ഥിയായ കെ ജെ സാജന്റെ മൂക്ക് ഇടിച്ച് തകര്‍ത്ത പാലപ്പുറം സ്വദേശിയായ കിഷോറിനാണ് ജാമ്യം അനുവദിച്ചത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫെബ്രുവരി 19-നായിരുന്നു കേസിനാസ്പദമായ സംഭവം.
വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന ഗുരുതരമായ ആരോപണവും ഉയര്‍ന്നിരുന്നു. ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥിയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഒറ്റപ്പാലം പൊലീസ് അറിയിച്ചിരുന്നു എങ്കിലും നടപടി എടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് കിഷോറിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചത്.
Comments


