ഇന്ന് വൈറ്റ് ഹൗസില്‍ യുഎസ്പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രഈല്‍ പ്രധാനന്ത്രി ബിന്യാമിന് നെതന്യാഹുവും നിര്‍ണായക കൂടിക്കാഴ്ച നടക്കാനിരിക്കെ ഗസ്സയില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്ന മുന്നറിയിപ്പുമായി യുഎന്‍. അല്‍ശിഫ ആശുപത്രി ഉള്‍പ്പെടെ ഗസ്സയിലെ അവശേഷിച്ച സൗകര്യങ്ങളും തകര്‍ക്കാന്‍ ഒരുങ്ങുകയാണ് ഇസ്രാഈല്‍.
ഗസ്സ യുദ്ധവിരാമം ഉടന്‍ ഉണ്ടാകുമെന്ന യുഎസ് പ്രഖ്യാപനത്തിനിടയില്‍ ട്രംപും നെതന്യാഹുവിന്റെയും ഇന്നത്തെ ര്‍ച്ച ഏറെ നിര്‍ണായകമാണ്. ഏതു സാഹചര്യത്തിലും യുദ്ധം നിര്‍ത്തില്ലെന്ന നിലപാടില്‍ തന്നെയാണ് നെതന്യാഹുവും ഇസ്രഈല്‍ മന്ത്രിമാരും. യുദ്ധവിരാമം ലക്ഷ്യമിട്ട് അമേരിക്ക മുന്നോട്ടുവെച്ച 21 ഇന പദ്ധതി സംബന്ധിച്ചാകും പ്രധാന ചര്‍ച്ച. യുഎസ് സമ്മര്‍ദത്തിന് ഴങ്ങി യുദ്ധവിരാമ കരാറില്‍ ഏര്‍പ്പെടരുതെന്ന് ബെസലേല്‍ സ്മോട്രിച്ച് ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. യുഎസ് പദ്ധതിയോട് ഹമാസ് സ്വീകരിക്കുന്ന നിലപാടും നിര്‍ണായകമാകും.
ഗസ്സയില്‍ വശേഷിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍, താമസ സമുച്ചയങ്ങള്‍, ക്യാമ്പുകള്‍ എന്നിവയെ ലക്ഷ്യമിട്ടാണ് ആക്രമണം. സ്ഥിതി അങ്ങേയറ്റം ആശങ്കാജനകമെന്ന് യുഎന്‍ അറിയിച്ചു. ഇസ്രാഈല്‍ ആക്രമണത്തെ തുടര്‍ന്ന് രണ്ട് ബന്ദികളുടെ ജീവന് അപകടത്തിലാണെന്ന് ഹമാസ് സൂചന നല്കി. ഗസ്സ ഐക്യദാര്‍ഡ്യ യാനങ്ങള്‍ ചേര്‍ന്ന ഗ്ലോബല്‍ സുമുദ് ഫ്ലോട്ടില അടുത്ത നാലുനാള്‍ക്കകം ഗസ്സ തീരം തൊടും. ഇവ പിടിച്ചെടുക്കാനും സന്നദ്ധപ്രവര്‍ത്തകരെ പിടികൂടാനും പ്രത്യേക നാവിസ സംഘത്തിന് ഇസ്രഈല്‍ രൂപം നല്കി.


