സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം, തൃശ്ശൂര്‍, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന തിരമാലകളുണ്ടായേക്കും. അപകട മേഖലയില്‍ കഴിയുന്നവര്‍ മാറി താമസിക്കണെമെന്നും കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദേശമുണ്ട്.
വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും നാളെയോടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. കേരള -ലക്ഷദ്വീപ് -തീരങ്ങളില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റും വീശിയേക്കും. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.
Comments


