അധിനിവിഷ്ട വെസ്റ്റ് ബാങ്കിനെ വിഭജിക്കുന്ന രീതിയില്‍ 3000 ത്തോളം അനധികൃത കുടിയേറ്റങ്ങള്‍ പ്രഖ്യാപിച്ച് ഇസ്രാഈലി ധനമന്ത്രി ബെസലേല്‍ സ്മോട്രിച്ച്. പദ്ധതി ഫലസ്തീന് രാഷ്ട്രം എന്ന ആശയം എന്നന്നേക്കുമായി ഇല്ലാതാകുന്നതാണെന്ന് സ്മോട്രിച്ച് പ്രഖ്യാപിച്ചു. വെസ്റ്റ് ബാങ്കില്‍ നിലവിലുള്ള അനധികൃത കുടിയേറ്റമായ മാല് അഡ്മീമിനെ ജറൂസലം നഗരവുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ പദ്ധതി.
‘ ഈ പദ്ധതി നടപ്പായാല്‍ പിന്നെ ഫലസ്തീന് അംഗീകാരം നല്കാന് ആര്‍ക്കും കഴിയില്ല ,കാരണം അംഗീകാരം നല്കാന് അങ്ങനെയൊന്ന് നിലനില്ക്കുകയില്ല. ഇനി സ്വതന്ത്ര ഫലസ്തീന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിന്റെ മറുപടി ഇവിടെ നിന്ന് ലാന്ഹിക്കും’ സ്മോട്രിച്ച് പറഞ്ഞു. പദ്ധതിക്ക് അടുത്ത ആഴ്ചയോട് കൂടി ഔദ്യോഗിക അംഗീകാരം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഗസ്സ മുനമ്പിനേക്കാള് 15 മടങ്ങ് വലുപ്പമുള്ള വെസ്റ്റ് ബാങ്ക് ഭാവി ഫലസ്തീന് രാഷ്ട്രത്തിന്റെ ഹൃദയ ഭൂമി ആയാണ് ഫലസ്തീന് രാഷ്ട്ര സ്ഥാപനത്തെ അനുകൂലിക്കുന്നവര്‍ കാണുന്നത്.


