കോഴിക്കോട് നാദാപുരത്ത് ഭര്‍തൃഗൃഹത്തില്‍ നിന്നും വീട് വിട്ട് ഇറങ്ങിപ്പോയ അമ്മയെയും രണ്ട് മക്കളെയും കണ്ടെത്തി. ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇവരെ ഡല്‍ഹിയില്‍ നിന്നും കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസും ഡല്‍ഹി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിരുന്നു.
ഇവര്‍ ഡല്‍ഹി നിസാമുദീന്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. യുവതി ട്രെയിന്‍ ടിക്കറ്റ് എടുത്തുവെന്ന കണ്ടെത്തലിന് പിന്നാലെ ഇതര സംസ്ഥങ്ങളിലേക്ക് കൂടി പൊലീസ് അന്വേഷണം വ്യാപിച്ചിരുന്നു.
മാര്‍ച്ച് 28-ാം തീയതിയാണ് ഒമ്പതും അഞ്ചും വയസ്സുള്ള കുട്ടികള്‍ക്കൊപ്പം യുവതി വീട് വിട്ടിറങ്ങിയത്. തുടര്‍ന്ന് ബംഗളൂരുവില്‍ റെയില്‍വേ സ്റ്റേഷന് പരിസരത്തെ സിസിടിവി ദൃശ്യങ്ങളില്‍ യുവതിയും മക്കളും നടന്നുപോകുന്ന ദൃശ്യങ്ങളുണ്ട്. ഈ വിവരത്തെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കളും ഖത്തറിലുള്ള ഭര്‍ത്താവും ഡല്‍ഹിയില്‍ എത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു.


