കൊല്ലം തേവലക്കര സ്കൂളിലെ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കുലറില്‍ വൈദ്യുതി കമ്പി അപകടകരമായ സ്ഥിതിയില്‍ ആണെങ്കില്‍ കെഎസ്ഇബിയെ അറിയിക്കാന്‍ നിര്‍ദേശമുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. ഫിറ്റ്നസ് നല്കാന് പാടില്ലായിരുന്നെന്നും വിലയിരുത്തല്‍ നടത്തിയതിന്റെ വിശദവിവരങ്ങള്‍ ചോദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അധ്യാപകര്‍ക്കെതിരായ നടപടിയില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും വിശദ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കുറ്റക്കാര്‍ക്കെതിരെ വൈദ്യുതി വകുപ്പും വിദ്യാഭ്യാസ വകുപ്പും നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് വിദ്യാഭ്യാസ വകുപ്പ് വീട് വെച്ചു നല്‍കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
അതേസമയം വിദ്യാര്‍ത്ഥി അവിടെ കയറരുതെന്ന രീതിയില്‍ മന്ത്രി ചിഞ്ചുറാണിയുടെ പ്രതികരണത്തോട് യോജിപ്പില്ലെന്നും കുട്ടികള്‍ പ്രായത്തിന് അനുസരിച്ച് കളിക്കുമെന്നും മന്ത്രി പറഞ്ഞു.


