കൊച്ചി: വടുതലയില്‍ അയല്‍വാസി തീ കൊളുത്തിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ക്രിസ്റ്റഫര്‍ (52) മരിച്ചു. അമ്പത് ശതമാനത്തിലധികം പൊള്ളലേറ്റ ആള് വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ക്രിസ്റ്റഫര്‍ (ക്രിസ്റ്റി), ഭാര്യ മേരി (46) എന്നിവര്‍ക്കുനേരെയാണ് അയല്‍വാസി പെട്രോളൊഴിച്ച് തീകൊളുത്തിയത്. പിന്നാലെ ഇയാള്‍ ആത്മഹത്യ ചെയ്തിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ദമ്പതികളെ ഉടന്‍ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ക്രിസ്റ്റഫറിന്റെ വീട്ടിലേക്ക് വില്ല്യംസ് മാലിന്യം എറിയുന്നത് തര്‍ക്കത്തിലേക്ക് വഴിവെക്കുകയായിരുന്നു. പിന്നാലെ ക്രിസ്റ്റഫര്‍ ക്യാമറ സ്ഥാപിക്കുകയും പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. ഇത് വില്ല്യംസിന് പ്രകോപിതനാക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പള്ളിപ്പെരുന്നാള് കണ്ട് മടങ്ങി വരികയായിരുന്ന ക്രിസ്റ്റഫറിനേയും മേരിയേയും വില്യംസ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.


