കൊല്ലം തേവലക്കര ബോയ്സ് സ്കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ഥി മിഥുന്റെ സംസ്കാരം ഇന്ന് നടക്കും. വിദേശത്തുള്ള മിഥുന്റെ മാതാവ് ഇന്ന് നാട്ടിലെത്തും. മൃതദേഹം ആദ്യം സ്കൂളിലും പിന്നീട് വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും. വീട്ടിലെ ചടങ്ങുകള്‍ക്ക് ശേഷം വൈകിട്ട് നാല് മണിക്ക് സംസ്കാരം നടത്തും. മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ സംസ്കാര ചടങ്ങുകള്‍ക്കെത്തും.
അതേസമയം വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശ പ്രകാരം സ്കൂള്‍ പ്രധാനാധ്യാപികയെ ഇന്നലെ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തിരുന്നു. സുരക്ഷാ വീഴ്ച സംബന്ധിച്ച് ഡി ഇ ഒയുടെ ചുമതല വഹിച്ചിരുന്ന എ ഇ ഒ ആന്റണി പീറ്ററില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. സ്കൂളില്‍ ഫിറ്റ്നസ് പരിശോധന നടത്തിയ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ക്കെതിരെയും നടപടി വരും. ഇതിന് മുന്നോടിയായി വിശദീകരണം തേടിയിട്ടുണ്ട്.
Comments


