ചിറയിന്‍കീഴ്: പൂത്തുറ തീരത്തു നിന്നും മീന്‍പിടിക്കുന്നതിനായി കടലില്‍ പോയ മത്സ്യത്തൊഴിലാളിയെ കടലില്‍ കാണാതായി. കടക്കാവൂര്‍ തെക്കുംഭാഗം സ്വദേശി സിജു(42)വിനെയാണ് വര്‍ക്കല ഭാഗത്തു കടലില്‍ കാണാതായത്. വല വിരിക്കുന്നതിനിടെയായിരുന്നു അപകടം.
മുതലപ്പൊഴി അഴിമുഖം വഴി മീന്‍പിടിത്തത്തിനായി 32 തൊഴിലാളികളുമായി പോയ വള്ളത്തിലൊരാളാണ് സിജു. ചിറയിന്‍കീഴ് അരയത്തുരുത്തി സ്വദേശി വിബു സെബാസ്റ്റ്യന്റെ ഉടമസ്തയിലുള്ള വള്ളത്തിലാണ് പോയത്. ശനിയാഴ്ച പുലര്‍ച്ചെ 1:30-നാണ് സംഘം കടയിലേക്ക് പോയത്. അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റ്ഉം തിരച്ചില്‍ നടത്തിവരുന്നു.
Comments


