തിരുവനന്തപുരം കൊലക്കേസ് പ്രതി അഫാനെ കാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പിതാവ് റഹീം. സഹോദരനടക്കം അഞ്ചു പേരെ കൊലപ്പെടുത്തിയ മകനെ കാണണമെന്ന് ആഗ്രഹമില്ല. ആത്മഹത്യ ചെയ്യുമെന്ന് ഭാര്യ പറഞ്ഞിരുന്നുവെന്നും റഹീം വ്യക്തമാക്കി.
അഫാന് സാമ്പത്തിക ബാധ്യത ഉള്ളതായി അറിയില്ല. ഭാര്യക്ക് സെന്‍ട്രല്‍ ബാങ്കിലെയും ബന്ധുവിന്റെ സ്വര്‍ണം പണയം വച്ചതിന്റെയും ബാധ്യത ഉണ്ടായിരുന്നു. ബന്ധു നിരന്തരം ബാധ്യത തീര്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വായ്പ സമയത്ത് അടക്കാതിരുന്നത് ബാധ്യതക്ക് കാരണമായി.
വായ്പ അടച്ചു തീര്‍ക്കുന്നതിനായി പണം കൃത്യമായി താന്‍ അയച്ചു കൊടുത്തിരുന്നു. 20 വര്‍ഷ കാലാവധിയില്‍ 15 ലക്ഷം രൂപയാണ് എടുത്തിരുന്നത്. അഞ്ച് വര്‍ഷം കൊണ്ട് അടച്ചു തീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു താന്‍. എന്നാല്‍, വായ്പ അടച്ചു തീര്‍ത്തില്ല. ആ ബാധ്യതയാണ് വര്‍ധിച്ചു വന്നത്.
അഫാനും മാതാവിനും തട്ടത്തുമലയിലെ ബന്ധു പണം വായ്പ നല്‍കിയത് പലിശക്കാണ്. പലിശ വൈകിയാല്‍ ബന്ധു ഭീഷണിപ്പെടുത്തുമെന്നും മുന്നോട്ടു പോകാന്‍ വഴിയില്ലെന്നും പിതാവ് റഹീം വ്യക്തമാക്കി. ബന്ധുക്കള്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നതായും റഹീം പറഞ്ഞു.
88കാരിയായ പിതൃ മാതാവ് സല്‍മ ബീവി, 13 വയസുള്ള അനുജന് അഫ്സാന്, അഫാന്റെ പിതാവിന്റെ സഹോദരന് ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, പെണ്‍സുഹൃത്ത് ഫര്‍സാന (19) എന്നിവരെയാണ് പ്രതി അഫാന് കൊലപ്പെടുത്തിയത്.


