തിരുവനന്തപുരം: ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്കെതിരെ 48 സാഹചര്യ തെളിവുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ജീവപര്യന്തം ലഭിക്കാവുന്ന കുറ്റം ചെയ്തതിന് ശേഷവും കുറ്റകൃത്യം ചെയ്തില്ലെന്ന് പറയുന്നത് തെറ്റാണെന്നും കോടതി പറഞ്ഞു.
ഘട്ടം ഘട്ടമായി കൊലപ്പെടുത്തുനയായിരുന്നു ഗ്രീഷ്മയുടെ ലക്ഷ്യം. സമര്‍ത്ഥമായി കൊലപാതകം നടത്തി. ഷാരോണിനോട് ഗ്രീഷ്മ ചെയ്തത് കണ്ണില്ലാ ക്രൂരതയാണ്. ആന്തരിക അവയവങ്ങളെല്ലാം അഴുകിയ നിലയിലായിരുന്നു.
കേസില്‍ ഗ്രീഷ്മയ്ക്ക് തൂക്കുകയറാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. ഗ്രീഷ്മ ക്രൂരമായ കുറ്റകൃത്യം നടത്തിയെന്ന് പറഞ്ഞ കോടതി പ്രായം കണക്കാക്കി ഇളവ് വേണമെന്ന ഗ്രീഷ്മയുടെ ആവശ്യം തള്ളി. മൂന്നാം പ്രതിയും അമ്മാവനുമായ നിര്‍മല്‍ കുമാറിന് മൂന്ന് വര്‍ഷം തടവും വിധിച്ചു.
Comments


