ഇടത് സർക്കാർ അനുമതി നൽകിയ മദ്യനിർമാണ കമ്പനിയെ പാലക്കാട്ട് കാലുകുത്താൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതാവ് വി.കെ ശ്രീകണ്ഠൻ എം.പി. ജനത്തെ വെല്ലുവിളിച്ച് ബ്രൂവറി തുടങ്ങാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൽഹി മദ്യനയ അഴിമതിക്ക് പിന്നിലെ കമ്പനിക്ക് പാലക്കാട് ബ്രൂവറി നടത്താൻ അനുമതി നൽകിയത് വ്യാപക അഴിമതി ലക്ഷ്യമിട്ടാണ്. കുടിവെള്ള പദ്ധതി പോലുമില്ലാത്തിടത്താണ് മദ്യനിർമാണശാല അനുവദിക്കുന്നത്.
മദ്യകമ്പനിയെ പുകഴ്ത്തി വാതോരാതെയാണ് എക്സൈസ് മന്ത്രി സംസാരിച്ചത്. എന്തെങ്കിലും പഠിച്ചിട്ടാണോ മന്ത്രി കമ്പനിയെ ഇത്രമാത്രം പുകഴ്ത്തിയതെന്നും വി.കെ. ശ്രീകണ്ഠൻ ചോദിച്ചു.
കേരളത്തെ മദ്യത്തിൽ മുക്കി ജനങ്ങളെ കൊല്ലുകയാണ് സംസ്ഥാന സർക്കാരെന്നും വർധിക്കുന്ന കുറ്റകൃത്യങ്ങൾക്ക് പിന്നിലെല്ലാം മദ്യവും മയക്കുമരുന്നുമാണെന്നും വി.കെ. ശ്രീകണ്ഠൻ ചൂണ്ടിക്കാട്ടി.
Comments


