തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങല്‍ വാമനപുരം നദിയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറ്റിങ്ങല്‍ സ്വദേശി അരുണിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വാമനപുരം നദിയുടെ സമീപത്ത് നിന്ന് അരുണിന്റെ സ്കൂട്ടറും കണ്ടെടുത്തു.
അതേസമയം ഇയാളെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിത്. നദിയില്‍ മുങ്ങിമരിച്ചതാണെന്നാണ് പൊലീസ് നിഗമനം.
Comments


