നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനഘട്ടത്തില്‍. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് കൊട്ടിക്കലാശം. പ്രധാനമായും നിലമ്പൂര്‍ നഗരം കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് മുന്നണികള്‍ തീരുമാനിച്ചിരിക്കുന്നത്.
മണ്ഡലത്തില്‍ സുപരിചിതനായ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്തില്‍ മുഴുവന്‍ പ്രതീക്ഷയിലാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍.
സ്റ്റാര്‍ ക്യാമ്പയിനര്‍മാരെ ഇതിനോടകം കളത്തിലിറക്കിയ മുന്നണികള്‍ ആ ആവേശം നിലനിര്‍ത്താനാണ് ലക്ഷ്യമിടുന്നത്. തിങ്കളാഴ്ച യു.ഡി.എഫ് – എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ അവസാനവട്ട പര്യടനം പൂര്‍ത്തിയാക്കും. യു.ഡി.എഫിനായി പ്രിയങ്ക ഗാന്ധിയും മണ്ഡലത്തില്‍ വോട്ടഭ്യര്‍ഥിച്ച് രംഗത്തിറങ്ങിയിരുന്നു.
ഈ മാസം 19നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക, 23ന് വോട്ടെണ്ണും.
Comments


