കുളത്തൂപ്പുഴയില്‍ ഭാര്യയെ കൊലപ്പെടുത്തിയ പ്രതി ജീവനൊടുക്കിയ നിലയില്‍. കുളത്തൂപ്പുഴ ആറ്റിന് കിഴക്കേക്കര, മനുഭവനില്‍ സാനുക്കുട്ടനെയാണ് യെമ്പോങ് ചതുപ്പിലെ വനത്തിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുദിവസം മുന്‍പാണ് സാനുക്കുട്ടന്‍ ഭാര്യ രേണുകയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയത്. രേണുകയെ കുത്തിപ്പരിക്കേല്‍പ്പിച്ച സാനു ഒളിവിലായിരുന്നു.
സംശയം മൂലം വീട്ടില്‍ കലഹം സ്ഥിരമായിരുന്നെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. കത്രികകെണ്ട് രേണുകയുടെ വയറ്റിലും കഴുത്തിലും ഇയാള്‍ ക്രൂരമായി പരിക്കേല്‍പ്പിച്ചിരുന്നു. ഉടന്‍ കുടുംബാംഗങ്ങളും അയല്‍വാസികളും ചേര്‍ന്ന് രേണുകയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Comments


