ഭീകാരക്രമണ സാധ്യത മുന്‍നിര്‍ത്തി ജമ്മുകശ്മീരില്‍ 48 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിര്‍ത്തിവച്ചു. ഇന്‍ലിജന്‍സ് ഏജന്‍സിയുടെ മുന്നറിയിപ്പിനെതുടര്‍ന്നാണ് നടപടി. 87 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്.
പഹല്‍ഗാം ആക്രമണത്തില്‍ ഉള്‍പ്പെട്ട തീവ്രവാദികളുടെ വീടുകള്‍ തകര്‍ത്ത നടപടിയില്‍ പ്രതികാരമായി കൂടുതല്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടാകാനിടയുണ്ട് എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
മുന്നറിയിപ്പിനെ തുടര്‍ന്ന് ആക്രമണ ഭീഷണി കൂടുതലുള്ള ഗുല്‍മാര്‍ഗ്, സോനമാര്‍ഗ്, ദാല്‍ തടാകം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ജമ്മു കശ്മീര്‍ പൊലീസിന്റെ സ്പെഷല്‍ ഓപ്പറേഷന് ഗ്രൂപ്പായ ആന്റി ഫിദായിന്‍ സ്ക്വാഡിനെ നിയമിച്ചിരിക്കുകയാണ്.
Comments


