വടക്കൻ ഇസ്രാഈൽ നഗരമായ ഹൈഫയിൽ കുത്തേക്ക് 70 കാരൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമിയെ വെടിവെച്ചു കൊലപ്പെടുത്തിയതായി ഇസ്രാഈൽ പൊലീസ് അറിയിച്ചു.
30 വയസ്സുള്ളയാൾക്കും സ്ത്രീക്കും 15കാരനുമാണ് ഗുരുതര പരിക്കേറ്റത്. തിങ്കളാഴ്ച ബസ് സ്റ്റേഷനിൽ നടന്ന സംഭവം ഭീകരാക്രമാണെന്നും ഇസ്രാഈൽ പൗരത്വമുള്ള അറബ് വംശജനാണ് ആക്രമിയെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ഗസ്സ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ട ചർച്ച സ്തംഭിച്ച സാഹചര്യത്തിലാണ് പുതിയ സംഭവം.
Comments


