ക്ഷേത്ര ഭൂമി അനധികൃതമായി വിൽപന നടത്തിയ കേസിൽ പൂജാരി അറസ്റ്റി. ന്യായ ആനന്ദ് ഭവൻ ക്ഷേത്രത്തിലെ ഭൂമി രാം മന്ദിർ ട്രസ്റ്റിന് വിറ്റ കേസിലാണ് പൂജാരി പിടയിലായത്. വ്യാജ രേഖയുണ്ടാക്കിയാണ് ഇയാൾ ഭൂമിയുടെ വിൽപന നടത്തിയത്.
കൈമാറ്റം സാധ്യമല്ലാത്ത ന്യായ് ആനന്ദ് ഭവന് ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് പുരോഹിതന് വ്യാജരേഖയുണ്ടാക്കി കൈമാറിയത്. ന്യായ് ആനന്ദ് ഭവന് ക്ഷേത്രത്തില്‍ പൂജാരിയായിരുന്ന രമാകാന്ത് പഥക്കിനെ നേരത്തെ ക്രമക്കേടുകളുടെ പേരില്‍ പൂജാരി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. 2016ല്‍ കോടതി ഇടപെട്ടായിരുന്നു നടപടി.
എന്നാല്‍, സ്റ്റേ ഉത്തരവ് വാങ്ങി ക്ഷേത്രത്തില്‍ തുടര്‍ന്ന രമാകാന്ത് പഥക് പ്രദേശത്തെ റവന്യൂ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി ക്ഷേത്ര ഭൂമി സ്വന്തം പേരിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് ആരോപണം. 2024 സെപ്റ്റംബറിൽ ആറു കോടി രൂപക്ക് ഭൂമി ശ്രീ രാമജന്മ ഭൂമി ക്ഷേത്ര ട്രസ്റ്റിന് വിൽക്കുകയായിരുന്നു
ക്ഷേത്രത്തിലെ കെയർ ടേക്കറായ ആനന്ദ് പ്രകാശ് പതക്കാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. അയോധ്യയിലെ 280, 281, 282, 283, 289 നമ്പറുകളിലുള്ള ഭൂമി വ്യാജ രേഖയുണ്ടാക്കി പൂജാരി തട്ടിയെടുത്തുവെന്നായിരുന്നു പരാതി.


