ബാങ്കിങ് സേവനങ്ങളില്‍ ഇംഗ്ലീഷോ ഹിന്ദിയോ അറിയാത്തവര്‍ക്കായി വെബ്സൈറ്റുകളില്‍ തമിഴ് ഭാഷ ഉള്‍പെടുത്തി പുനക്രമീകരിക്കണമെന്ന് തമിഴ് നടന് വിജയ് സേതുപതി. ഭാഷ അറിയാത്തവര്‍ക്ക് പാന്‍ കാര്‍ഡ് പോലുള്ളവ ലഭ്യമാകുന്നില്ല. പാന്‍ കാര്‍ഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നിലവില്‍ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രമാണ് വെബ്സൈറ്റുകളില്‍ ലഭ്യമാകുന്നത്. ഇത് തമിഴ് സംസാരിക്കുന്നവര്‍ക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടാണെന്നും താരം ചൂണ്ടിക്കാട്ടി.
സാമ്പത്തികപരമായ വിവരങ്ങള്‍ എല്ലാ ഭാഷക്കാര്‍ക്കും മനസിലാകുന്ന രീതിയില്‍ പുനക്രമീകരിക്കണമെന്നും നടന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു. അതോടപ്പം, വരുമാന നഷ്ടം നേരിടുന്ന സ്ഥിരം നികുതിദായകരെ പിന്തുണയ്ക്കണമെന്നും താരം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
Comments


