തൃശൂര്‍ പുതുക്കാട് നവജാത ശിശുക്കളെ കൊന്നുകുഴിച്ചിട്ട കമിതാക്കള്‍ പിടിയില്‍. രണ്ടു തവണയായി ജനിച്ച കുഞ്ഞുങ്ങളെയാണ് യുവതിയും യുവാവും ചേര്‍ന്ന് കുഴിച്ചിട്ടത്. സംഭവത്തില്‍ ആമ്പല്ലൂര്‍ സ്വദേശി ഭവിന്, വെള്ളിക്കുളങ്ങര സ്വദേശി അനീഷ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
2021ലും 2024 ലുമായി ജനിച്ച കൂട്ടികളെയാണ് പ്രതികള്‍ ചേര്‍ന്ന് കുഴിച്ചിട്ടത്. കുട്ടികളുടെ കര്‍മ്മം ചെയ്യാന്‍ വേണ്ടി സൂക്ഷിച്ച അസ്ഥിയുമായി ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ഭവിന് സ്റ്റേഷനിലെത്തി സംസാരിച്ചതോടെയാണ് വിവരം പുറത്തുവന്നത്. ആദ്യ പ്രസവം വീട്ടിലെ ശുചി മുറിയില്‍ വെച്ച് നടന്നു. തുടര്‍ന്ന് രഹസ്യമായി അനീഷയുടെ വീട്ടുവളപ്പില്‍ കുഴിച്ചിട്ടു. രണ്ടാമത്തെ പ്രസവം നടന്നത് യുവതിയുടെ വീട്ടിലെ മുറിയില്‍ വെച്ചായിരുന്നുവെന്നും പിന്നീട് കുഞ്ഞിന്റെ മൃതദേഹം സ്കൂട്ടറില്‍ അനീഷ ഭവിന്റെ വീട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ കുഴിച്ചിടുകയായിരുന്നു എന്നും ഭവിന് മൊഴി നല്കി.
കുട്ടികളുടെ അസ്ഥി തൃശൂര്‍ മെഡിക്കല്‍ കോളജ് ഫോറന്‍സിക് തലവന്‍ ഡോ.ഉമേഷിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തും.


