മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്ക് നേരെ തെരുവുനായ ആക്രമണം. ഇന്ന് രാവിലെയാണ് സംഭവം. മൂന്നാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലുമായാണ് തെരുവുനായ് ആക്രമണമുണ്ടായത്. തമിഴ്നാട് സ്വദേശികള്‍, മൂന്നാറിലെ വ്യാപാരികള്‍, പ്രദേശവാസികള്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
മൂന്നാര്‍ സ്വദേശിയായ ശക്തിവേല്‍ (42), ചെന്നൈ സ്വദേശി ത്യാഗരാജന് (36), ബൈസണ്‍വാലി സ്വദേശി സ്കറിയ (68), അര്‍ച്ചന (13), ദേവികുളം സ്വദേശികളായ സെല്‍വമാതാ (51), ബാബു (34), സിന്ധു (51), പ്രിയ ജോബി (45), പാലക്കാട് സ്വദേശി വിനീത് (46), പറവൂര്‍ സ്വദേശിനി അഞ്ജു (32), പെരിയവാര സ്വദേശി കറുപ്പ് സ്വാമി (36), ചങ്ങനാശ്ശേരി സ്വദേശി റൈഹാന്‍ ഷമീര്‍ (17) എന്നിവരാണ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്.
മൂന്നാറിലെ രാജമല, പെരിയാവാര സ്റ്റാന്‍ഡ്, മൂന്നാര്‍ കോളനി ഉള്‍പ്പെടെ തെരുവുനായ് ആക്രമണം നടത്തിയതായി പരിക്കേറ്റവര്‍ പറഞ്ഞു.


