അതിജീവനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പിന്റെ ഭാഗമായി സ്വയം സംരംഭകരാകാനുള്ള പരിശീലനം നേടി മുണ്ടക്കൈ ദുരിത ബാധിരായ സ്ത്രീകള്‍. 30 വനിതകളാണ് വസ്ത്ര നിര്‍മാണ യൂണിറ്റുകളും ബാഗ് നിര്‍മാണ യൂണിറ്റും തുടങ്ങുന്നതിനുള്ള പരിശീലനം പൂര്‍ത്തിയാക്കിയത്. പീപ്പിള്‍സ് ഫൗണ്ടേഷനാണ് സ്ത്രീകള്‍ക്കായി സ്വയം തൊഴില്‍ പരിശീലനവും നിര്‍ദേശങ്ങളും നല്‍കിയത്.
മുണ്ടക്കൈ ദുരിത ബാധിതരായ ഇവര്‍ ഇനി സംരംഭങ്ങള്‍ തുടങ്ങാനുള്ള ശ്രമത്തിലാണ്. വസ്ത്ര നിര്‍മാണത്തിന് പുറമെ ബാങ്ക് ഇടപാടുകളും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങും എല്ലാ വശങ്ങളും പരിശീലനത്തിന്റെ ഭാഗമായിരുന്നു. ദുരിത മേഖലയിലെ സ്ത്രീകളുടെ ശാക്തീകരണം മുന്‍നിര്‍ത്തിയാണ് പീപ്പിള്‍സ് ഫൗണ്ടേഷന് ഈ പദ്ധതി നടപ്പാക്കുന്നത്.
Comments


