കേരളത്തില്‍ മെസ്സിയും സംഘവും എത്തില്ല. സ്പോണ്സര് കരാര്‍ തുക നല്‍കാത്തതാണ് കാരണമായത്. 300 കോടിയിലധികം രൂപയാണ് ടീമിനെ എത്തിക്കാനായി വേണ്ടിയിരുന്നത്. വിഷയത്തില്‍ അര്‍ജന്റീന ഫുട്ബോള്‍ ടീം നിയമനടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
നേരത്തെ കേരളത്തിലേക്ക് ടീം ഒക്ടോബറില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ആ സമയം മെസ്സിയും സംഘവും ചൈനയില്‍ കളിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെയാണ് കേരളത്തിലേക്കുള്ള വരവ് ഉണ്ടാകില്ലെന്ന് ഉറപ്പായത്.
അര്‍ജന്റീന ടീം സംസ്ഥാനത്ത് രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്ന് സര്‍ക്കാര്‍ തലത്തില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അര്‍ജന്റീന ടീം വരുമെന്ന് പരസ്യമായി പ്രഖ്യാപിച്ച കായിക മന്ത്രി വി അബ്ദുറഹ്മാനും ഇതോടെ വെട്ടിലായി.
Comments


