കോഴിക്കോട് താമരശേരിയില്‍ മകന് അമ്മയെ കൊലപ്പെടുത്തി. അടിവാരം 30 ഏക്കര്‍ കായിക്കല്‍ സ്വദേശിനി സുബൈദ(53)യാണ് കൊല്ലപ്പെട്ടത്. മയക്ക്മരുന്നിന് അടിമയായ 25-കാരനായ മകന് ആഷിഖ് സുബൈദയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ബ്രെയിന്‍ട്യൂമര്‍ ശസ്ത്രക്രിയക്ക് ശേഷം സുബൈദ പൂര്‍ണ്ണമായും കിടപ്പിലായിരുന്നു. ബെംഗളൂരുവിലെ ഡി അഡിഷന് സെന്ററിലായിരുന്ന ആഷിഖ് സുബൈദയെ കാണാന്‍ എത്തിയപ്പോഴാണ് ക്രൂരമായ കൊലപാതകം നടത്തിയത്.
സുബൈദയുടെ സഹോദരി ഷക്കീലയുടെ പുതുപ്പാടി ചോയിയോടുള്ള വീട്ടില്‍ വെച്ചാണ് ക്രൂരമായ കൊലപാതകം നടന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Comments


