കൊച്ചി: ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ഗ്രാമിന് 250 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന് 9025 രൂപയായി. പവന് 2000 രൂപ ഉയര്‍ന്നു. 72,200 രൂപയായാണ് പവന്റെ വില കൂടിയത്.
ലോകവിപണിയിലും ഇന്നലെ സ്വര്‍ണവില ഉയര്‍ന്നു. രണ്ട് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഡോളര്‍ ദുര്‍ബലമായതും സുരക്ഷിത നിക്ഷേപമെന്ന വിലയിരുത്തലുമാണ് സ്വര്‍ണത്തിന് ഗുണകരമായത്. സ?പോട്ട് ഗോള്‍ഡിന്റെ വില 2.3 ശതമാനം ഉയര്‍ന്ന് 3,315.09 ഡോളറായി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ നിരക്ക് 2.4 ശതമാനം ഉയര്‍ന്ന് 3,322.3 ഡോളറായി.
Comments


