സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് 2200 രൂപ വര്‍ധനിച്ച് 74,320 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 275 രൂപയുടെ വര്‍ധിച്ച് 9290 രൂപയായി ഉയര്‍ന്നു. ലോക വിപണിയിലും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ഈ രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ സ്വര്‍ണവില ലക്ഷം തൊടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അനുമാനം.
സ്പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 3400 ഡോളറും കടന്നു. 2.7 ശതമാനം നേട്ടത്തോടെ സ്പോട്ട് ഗോള്‍ഡിന്റെ വില 3,417.62 ഡോളറായി. യു.എസിന്റെ ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കും ഉയരുകയാണ്. 2.9 ശതമാനം നേട്ടത്തോടെ 3,425.30 ഡോളറായാണ് വില ഉയര്‍ന്നത്.
Comments


