കൊച്ചി: നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് നടി സ്നേഹ ശ്രീകുമാര്‍. അതേസമയം തനിക്കുണ്ടായ അനുഭവം തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഇതേ സ്ഥലത്ത് വെച്ച് തനിക്കും അപകടമുണ്ടായിട്ടുണ്ടെന്ന് സ്നേഹ പറഞ്ഞു.
പണ്ട് താന്‍ നാടകം കഴിഞ്ഞ് ബെംഗളൂരുവില്‍ നിന്നും വരുമ്പോള്‍ താന്‍ സഞ്ചരിച്ച ബസും ഇതേ സ്ഥലത്ത് വെച്ച് അപകടത്തില്‍പ്പെട്ടിട്ടുണ്ടായിരുന്നു എന്നും അതില്‍ ഒരാള്‍ മരണപ്പെടുകയും ബാക്കിയുള്ളവര്‍ക്ക് പരിക്കുകളുമുണ്ടായുരുന്നു എന്ന് സ്നേഹ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. അന്ന് മുതല്‍ ഈ സ്ഥലത്തുണ്ടാകുന്ന അപകട വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അമ്പരപ്പ് വിട്ടുമാറാതെ ശ്രദ്ധിക്കാറുണ്ടെന്നും സ്നേഹ പറയുന്നു. എങ്ങനെയാണ് ഇവിടെ സ്ഥിരമായി അപകടങ്ങള്‍ നടക്കുന്ന ഒരു സ്ഥലമായി മാറിയെതെന്ന് അറിഞ്ഞൂട എന്നും സ്നേഹ തന്റെ ഫേയ്സ്ബുക്കില്‍ പങ്കുവച്ചു.
ഇന്ന് പുലര്‍ച്ചെ തമിഴ്നാട്ടിലെ സേലത്ത് വെച്ചാണ് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുന്നത്. മറ്റൊരു ലോറിയുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ബെംഗളൂരുവിലേക്ക് ചികിത്സാര്‍ത്ഥമായിരുന്നു കുടുംബത്തിന്റെ യാത്ര. അപകടം നടന്ന സമയത്ത് തന്നെ പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷൈനിന്റെ പിതാവിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് ഇന്നലെ രാത്രി 10 മണിയോടെയാണ് കുടുംബം കെച്ചിയില്‍ നിന്നും മടങ്ങിയത്. തൊടുപ്പുഴയിലെ ചികിത്സ പൂര്‍ത്തിയാക്കിയതിനു ശേഷം ബെംഗളൂരുവുലേക്ക് മാറ്റിയിരുന്നു. ഷൈനിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ വ്യക്തമാക്കി.


