സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഒരാഴ്ചത്തെ തുടര്‍ച്ചയായ വര്ധനക്കുശേഷമാണ് വിലയില്‍ നേരിയ ഇളവ് വന്നിട്ടുള്ളത്. കഴിഞ്ഞ മൂന്ന് ദിവസമായി 60,440ല്‍ നില്ക്കുന്ന സ്വര്‍ണവില ഇന്ന് 120 രൂപ കുറഞ്ഞ് 60,320 രൂപയില്‍ എത്തി. ഗ്രാമിന് 7,540 രൂപയാണ്. ഈ മാസം ആരംഭിച്ച 57,200 രൂപ തന്നെയായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയാണ് സ്വര്‍ണം നേട്ടം രേഖപ്പെടുത്തുന്നത്.
സ്വര്‍ണ വില ഇനിയും വര്‍ധിക്കാനാണ് സാധ്യത. ട്രംപിന്റെ വ്യാപാരനയം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നത് സ്വര്‍ണത്തെ സുരക്ഷിതനിക്ഷേപമാക്കി മാറ്റുന്നുണ്ട്. ലോകത്തെ പ്രധാനപ്പെട്ട കേന്ദ്രബാങ്കുകളെല്ലാം സ്വര്‍ണം വാങ്ങുന്നതും വില ഉയരുന്നതിനുള്ള കാരണമാണ്. രൂപയുടെ തകര്‍ച്ചയും സ്വര്‍ണവില ഉയരുന്നതിനുള്ള കാരണമാണ്.
Comments


