മെക്സിക്കോയില്‍ ബുധനാഴ്ച രാത്രി ആള്‍ക്കൂട്ടത്തിനു നേരെയുണ്ടായ വെടിവെപ്പില്‍ 12 പേര് കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. മെക്സിക്കന്‍ സംസ്ഥാനമായ ഗ്വാനഹാറ്റോയിലാണ് വെടിവെപ്പ് ഉണ്ടായത്. സംഭവത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. പ്രാദേശിക ആഘോഷ പരിപാടിക്കിടെയാണ് ആക്രമണം നടന്നത്. വെടിവെപ്പിനു പിന്നാലെ ആളുകള്‍ പരിഭ്രാന്തരായി ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി മെക്സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം അറിയിച്ചു. കഴിഞ്ഞ മാസം ഗ്വാനഹാറ്റോയിലെ കത്തോലിക്കാ പള്ളിയിലെ പരിപാടിക്കിടെ ഏഴ് പേര് കൊല്ലപ്പെട്ട ദുരന്തത്തിന് പിന്നാലെയാണ് ഈ സംഭവം.
Comments


