കൊച്ചിയിലെ അപകടത്തില്‍പ്പെട്ട കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകള്‍ വര്‍ക്കല ഇടവ മന്ത്ര ഭാഗത്തും അഞ്ചു തെങ്ങ് അയിരൂര്‍ ഭാഗങ്ങളിലും അടിഞ്ഞു. തുറന്ന നിലയിലുള്ള രണ്ട് കണ്ടെയ്നറുകളാണ് വര്‍ക്കല ഇടവ മാന്ത്ര ഭാഗത്ത് അടിഞ്ഞത്.
ഇന്നലെ രാത്രിയോടെയാണ് കണ്ടെയ്നറുകള്‍ തീരത്ത് അടിഞ്ഞത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് തിരിച്ചു. ഉദ്യോഗസ്ഥര്‍ എത്തിയ ശേഷമായിരിക്കും കണ്ടെയ്നര്‍ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. കണ്ടെയ്നര്‍ അടിഞ്ഞ ഭാഗത്തേക്ക് നാട്ടുകാര്‍ പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് എംഎസ് സി എല്‍സ 3, കൊച്ചി പുറംകടലില്‍ അപകടത്തില്‍പ്പെട്ടത്. ചെരിവ് നിവര്‍ത്താനുള്ള ശ്രമം നടന്നെങ്കിലും ഞായറാഴ്ച രാവിലെയോടെ പൂര്‍ണമായും മുങ്ങി.
Comments


