എം.എസ്.എഫിനെതിരെ വര്‍ഗ്ഗീയത പറഞ്ഞ് എസ്.എഫ്.ഐ നേതാക്കള്‍. എംഎസ്എഫിനെ നേരിടാന്‍ അതിന്റെ പൂര്‍ണ രൂപം പറഞ്ഞാല്‍ മാത്രം മതിയെന്നും മറ്റ് ആയുധങ്ങളൊന്നും ആവശ്യമില്ലെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് കൊച്ചിയില്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരന് തെരുവില്‍ നിന്ന് എംഎസ്എഫിന്റെ പൂര്‍ണരൂപം പറഞ്ഞാല്‍ എംഎസ്എഫുകാര്‍ വിയര്‍ക്കും. എം.എസ്.എഫിനെ നേരിടാന്‍ എസ്.എഫ്.ഐക്ക് വേറെ ആയുധമൊന്നും വേണ്ട.’ എം ശിവപ്രസാദ് പറഞ്ഞു.
മുസ്ലിം ഭീതി പടര്‍ത്താന്‍ സംഘപരിവാര്‍ നേരത്തെ നടത്തിയ മുസ്ലിം തീവ്രവാദികള്‍ പട്ടിയെ വെട്ടി പരിശീലിക്കുന്നുവെന്ന പ്രചാരണവും എസ്.എഫ്.ഐ ആവര്‍ത്തിച്ചു. പട്ടിയെ വെട്ടി ആക്രമണം പരിശീലിക്കുന്നവരുടെ ബാക്കിപത്രമാണ് എംഎസ്എഫ് എന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. 2012 ല്‍ മലപ്പുറം എസ് പി സേതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വിശദമായി അന്വേഷിച്ച് തള്ളിക്കളഞ്ഞ സംഘ്പരിവാര്‍ ആരോപണമാണ് എംഎസ്എഫിനെ വര്‍ഗീയ ചാപ്പ കുത്താനായി എസ് എഫ് ഐ ഉപയോഗിച്ചത്. കേരളത്തിലെ ഏറ്റവും വലിയ വര്‍ഗ്ഗീയ സംഘടനയാണ് എം.എസ്.എഫ് എന്ന് നേരത്തെ എസ്.എഫ്.ഐ സെക്രട്ടറി സഞ്ജീവും ആരോപിച്ചിരുന്നു. ക്യാമ്പസുകളില്‍ എസ്.എഫ്.ഐക്കുണ്ടായ തോല്‍വിയുടെ ആഘാതമാണ് സംഘ്പരിവാര്‍ വാദങ്ങളെ അതേ രൂപത്തില്‍ ഏറ്റുപിടിക്കാന്‍ എസ്.എഫ്.ഐയെ പ്രേരിപ്പിക്കുന്നത് എന്നാണ് വിലയിരുത്തല്‍.


