കളമശ്ശേരി പോളി ടെക്നിക്ക് മെന്‍സ് ഹോസ്റ്റലില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ രണ്ടു കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ എസ്.എഫ്.ഐ നേതാവും യൂണിയന് ജനറല്‍ സെക്രട്ടറിയുമായ അഭിരാജ് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത് എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി സംഘടനക്കെതിരെ സാംസ്കാരിക കേരളത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ക്ക് അടിവരയി ടുകയാണ്. കാമ്പസുകളിലെ ലഹരി വാഹകരായി ഈ പ്രസ്ഥാനം മാറിക്കഴിഞ്ഞുവെന്ന ആരോപണങ്ങളാണ് ഇതു വഴി ശരിവെക്കപ്പെടുന്നത്. വ്യാഴാഴ്ച്ച രാത്രി കളമശ്ശേരി പോ ളിടെക്നിക്കിന്റെ പെരിയാര്‍ ഹോസ്റ്റലില്‍ നാര്‍ക്കോട്ടിക് സെല്‍, ഡാന്‍സാഫ്, തൃക്കാക്കരയിലെയും കളമശ്ശേരിയിലെയും പൊലീസ് തുടങ്ങിയവരുടെ നേത്വത്തിലാണ് റെയ്ഡ് നടത്തിയത്. പൊലീസെത്തുമ്പോള്‍ ഒരുമുറിയില്‍ കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി വില്‍പ്പനക്ക് തയാറാക്കി വെച്ച നിലയിലായിരുന്നു. അഭിരാജിന് പുറമെ എം. ആകാശ്, ആദിത്യന് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മുറികളില്‍ നിന്ന് മദ്യക്കുപ്പികള്‍, ഗര്‍ഭനിരോധന ഉറകള്‍ എന്നിവയും കണ്ടെടുത്തിരുന്നു. അരാജകത്വത്തിന്റെ അങ്ങേയറ്റത്തേക്ക് കാമ്പസുകളെ അധപ്പതിപ്പിക്കുന്ന പ്രവൃത്തിയാണ് എസ്.എഫ്.ഐയില്‍ നിന്ന് നിരന്തരമായി ഉണ്ടായി ക്കൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ എന്തുവില കൊടുത്തും തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്തുക എന്ന ഒറ്റ ഉദ്ദേശ്യത്തില്‍ 3 കാമ്പസുകള്‍ ലഹരിയുടെയും അക്രമങ്ങളുടെയും കേന്ദ്രമാക്കിമാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.
പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയുള്‍പ്പെടെയായിരുന്നു അറസ്റ്റിലായത്. സിദ്ധാര്‍ത്ഥനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി എന്നുമാത്രമല്ല അത് മുടിവെച്ച് ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമവുമായിരുന്നു നടന്നത്. കോട്ടയം ഗവണ്മെന്റ് നഴ്സിങ് കോളജില്‍ റാഗിങിന്റെ പേരില്‍ നടന്ന മൃഗീയമായ പീഡനത്തിനു പിന്നിലും പ്രതിചേര്‍ക്കപ്പെട്ടത് എസ്.എഫ്.ഐ ബന്ധമുള്ള വിദ്യാര്‍ത്ഥികള്‍ തന്നെയായിരുന്നു. കാലടി സംസ്കൃത കോളജില്‍ എസ്.എഫ്.ഐയുടെ രണ്ട് ജില്ലാ ഭാരവാഹിക ളടക്കമുള്ളവര് മദ്യപിച്ചു നൃത്തംചെയ്ത ദൃശ്യങ്ങള്‍ പുറത്തുവന്നതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വിദ്യാര്‍ത്ഥി നേതാക്കള്‍ ആള്‍മാറാട്ട കേസില്‍ ഉള്‍പ്പെടുന്നതും ജില്ലാ നേതാക്കള്‍ വരെ ലഹരിക്ക് അടിമപ്പെടുന്നതും സംഘടനയെ ബാധിച്ചെന്നും സംഘടനയില്‍ കര്‍ശനമായ തിരുത്തല്‍ നടപടികള്‍ വേണമെന്നും ഈയിടെ നടന്ന എസ്.എ ഫ്.ഐ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ തന്നെ വിമര്‍ശ നമുയരുകയുണ്ടായി. സി.പി.എം പാര്‍ട്ടികോണ്‍ഗ്രസിന്റെ ഭാഗമായുള്ള ജില്ലാ സമ്മേളനങ്ങളിലും രൂക്ഷ വിമര്‍ശനങ്ങളാണ് എസ്.എഫ്.ഐയുടെ നരനായാട്ടിനെതിരെ ഉയര്‍ന്നിരുന്നത്. ക്രമിനല്‍ പാശ്ചാത്തലമുള്ള കൊടുംകുറ്റവാളി കളെ തലപ്പത്തുനിന്ന് മാറ്റി പ്രായക്കുറവുള്ള, വിദ്യാര്‍ത്ഥിത്വമുള്ള നേതാക്കളെ തലപ്പത്തേക്ക് കൊണ്ടുവരണമെന്നു വരെ ജില്ലാ സമ്മേളനങ്ങളില്‍ വ്യാപകമായി ആവശ്യമുയ രുകയുണ്ടായി. ഗതികേടുകൊണ്ടാണെങ്കില്‍പോലും മുഖ്യ മന്ത്രി പിണറായി വിജയനു തന്നെ എസ്.എഫ്.ഐയെ ഗുണദോശിക്കേണ്ട സാഹചര്യമുണ്ടായി.
ലഹരിക്കേസുകളും കൊലപാതകങ്ങളുള്‍പ്പെടെ എത്ര ഭീകരമായ കുറ്റകൃത്യത്തിലേര്‍പ്പെട്ടാലും നിര്‍ലജ്ജം അവരെ ന്യായീകരിക്കുകയും അധികാര ദുര്‍വിനിയോഗത്തിലുടെ ഒരു പോറലുമേല്‍ക്കാതെ സംരക്ഷിക്കുകയും ചെയ്യുന്ന സമീപനമാണ് ഈ പ്രസ്ഥാനം സ്വീകരിക്കുന്നത് എന്നതാണ് ഏറ്റവും ഖേദകരം. നിങ്ങള്‍ എന്തു വൃത്തികേടു ചെയ്താലും സംരക്ഷിക്കാന്‍ എസ്.എഫ്.ഐ ഉണ്ടാകും എന്ന സന്ദേശമാണ് കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ക്രമിനല്‍ സംഘം നല്‍കുന്നത്. അതുകൊണ്ടുതന്നെ കാമ്പസുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വ്യാപനത്തിലും എസ്.എഫ്.ഐയുടെ പൂര്‍ണ പിന്തുണയും സഹായവുമാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല ഇക്കാര്യത്തില്‍ എ സ്.എഫ്.ഐ നേതൃത്വം തന്നെ കണ്ണിയായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. ഈ ക്രമിനല്‍ സംഘത്തെ ഭയന്നു കൊണ്ടോ രാഷ്ട്രീയമായ അന്ധതകൊണ്ടോ കോളജ് അധികൃതരും എസ്.എഫ്.ഐക്ക് വഴങ്ങിക്കൊടുക്കുന്ന അ വസ്ഥാവിശേഷമാണുള്ളത്. എസ്.എഫ്.ഐ നേതാക്കള്‍ പങ്കാളികളാകുന്ന കുറ്റകൃത്യങ്ങള്‍ മൂടിവെക്കാനും അതിനെ ന്യായീകരിക്കാനുമുള്ള ശ്രമങ്ങളാണ് ഇത്തരക്കാരില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറും പൊലീസുമെല്ലാം ഇതേ സമീപനമാണ് സ്വീകരിക്കുന്നത്. ലഹരിക്കെതിരായ കാമ്പയിന് പ്രഖ്യാപിച്ച സര്‍ക്കാറിന്റെ പൊലീസ് സംവിധാനമാണ് ലഹരിവാഹകരായ നേതാക്കളെ രക്ഷിച്ചെടുക്കാന്‍ കുതന്ത്രങ്ങള്‍ മെനയുന്നത്.


