ന്യൂ ഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്തി യുഡിഎഫ് എംപിമാര്‍. കടല്‍ മണല്‍ ഖനനം, വന്യജീവി ആക്രമണം എന്നീ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കാടിറങ്ങുന്ന വന്യജീവികള്‍ ഓരോ ദിവസവും ആളുകളെ കൊന്നൊടുക്കുന്നു. വന്യജീവികളെ നിയന്ത്രിക്കാന്‍ വനനിയമങ്ങളില്‍ ഇളവ് വരുത്തണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.
മണല്‍ ഖനനം ചെയ്യാന്‍ കേന്ദ്രം നല്കിയ അനുമതി പിന്‍വലിക്കണമെന്ന് യുഡിഎഫ് എംപിമാര്‍ ആവശ്യപ്പെട്ടു. മല്‍സ്യ ലഭ്യത കുറയ്ക്കാന്‍ ഇടയാക്കുന്ന അവസ്ഥക്കാണ് കേന്ദ്രം പച്ചക്കൊടി കാട്ടിയതെന്ന് കെസി വേണുഗോപാല്‍ എംപി പറഞ്ഞു.
Comments


