കോഴിക്കോട്: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് മൂന്ന് വര്‍ഷമായി മുടങ്ങിക്കിടക്കുന്നു. 23 കോടിയിലേറെ കുടിശ്ശിക കാരണം ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ പഠനം പ്രതിസന്ധിയിലായിരിക്കുകയാണ്.
മലപ്പുറം ജില്ലയില്‍ മാത്രം 22,000 വിദ്യാര്‍ഥികള്‍ക്ക് 1.60 കോടി രൂപ ലഭിക്കാനുണ്ട്. സംസ്ഥാനത്ത് മൊത്തം കുടിശ്ശിക 22 കോടി രൂപ. കൊല്ലം ജില്ലയില്‍ 3.70 കോടിയും കോഴിക്കോട് 3.20 കോടിയിലേറെയും നല്‍കാനുണ്ട്.
ഫീസ് അടയ്ക്കാത്തതിനാല്‍ മാര്‍ക്ക് ലിസ്റ്റ് ഉള്‍പ്പെടെ പിടിച്ചുവെക്കുന്ന സാഹചര്യം നിലനില്‍ക്കുന്നതായും വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. പ്രശ്നം പരിഹരിക്കാതിരുന്നാല്‍ ശക്തമായ സമരം നടത്തുമെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍ മുന്നറിയിപ്പ് നല്കി.
Comments


