പ്രസിദ്ധ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറാംഗം മാണിയൂര്‍ അഹമ്മദ് മുസ്ലിയാര് വിട പറഞ്ഞു. പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ആലക്കോട് ആയുര്‍വേദ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം.
പുറത്തീല്‍ പുതിയകത്ത് ശൈഖ് കുടുംബത്തില്‍ 1949 ജൂണ്‍ 19ന് മാണിയൂര്‍ അബ്ദുല്ല മൗലവിയുടെയും പുറത്തീല്‍ പുതിയകത്ത് ഹലീമയുടെയും മകനായാണ് ജനനം.
Comments


