കോട്ടയം: കഞ്ഞിക്കുഴി മാങ്ങാനത്ത് വില്ലയില്‍ വന്‍ കവര്‍ച്ച നടന്നു. വയോധികയയായ അന്നമ്മ തോമസ് (84), മകള്‍ മകള്‍ സ്നേഹ ഫിലിപ്പ് (54) എന്നിവര്‍ താമസിക്കുന്ന വീട്ടില്‍നിന്നും 50 പവനും പണവുമാണ് കവര്‍ന്നത്. സ്നേഹയുടെ ഭര്‍ത്താവ് വിദേശത്താണ്. കഴിഞ്ഞ ദിവസം രാത്രി അന്നമ്മ തോമസിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പുലര്‍ച്ചെ ആറുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.
21-ാം നമ്പര്‍ കോട്ടേജിന്റെ മുന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. മുറിയിലെ സ്റ്റീല്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം ആണ് കവര്‍ന്നത്. തുടര്‍ന്ന് സ്നേഹ വിവരം കോട്ടയം ഈസ്റ്റ് പൊലീസില്‍ അറിയിക്കുകയായിരുന്നു. സംഭവം രാത്രി 2 മണി മുതല്‍ പുലര്‍ച്ചെ 6 മണി വരെയുള്ള സമയത്താണ് നടന്നതെന്നാണ് പൊലീസ് നിഗമനം. കാട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് എസ്എച്ച്ഒ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി. ഫ്ലാറ്റുമായി ബന്ധമുള്ളവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.


