കണ്ണൂര്‍: കല്യാട്ടെ വീട്ടില്‍ നിന്ന് 30 പവനും 4 ലക്ഷം രൂപയും മോഷ്ടിച്ചതിന് കാര്‍ണാടക സ്വദേശി മഞ്ജുനാഥിനെ അറസ്റ്റ് ചെയ്തു. ഹാസന് സ്വദേശിയായ മഞ്ജുനാഥാണ് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ആഗസ്റ്റ് 22-ന് ചുങ്കസ്ഥാനം സ്വദേശി എ.പി സുഭാഷിന്റെ വീട്ടില്‍ നിന്ന് പണം-ആഭരണങ്ങള്‍ കവര്‍ന്ന ദര്‍ഷിത, പിന്നീട് കര്‍ണാടകയിലെ സാലി ഗ്രാമില്‍ കൊല്ലപ്പെട്ടു. കൊലപാതകവുമായി ബന്ധപ്പെട്ട് ആണ് സുഹൃത്തിനെ പിടികൂടിയിരുന്നെങ്കിലും കവര്‍ച്ച ചെയ്ത ആഭരണങ്ങളും പണവും കണ്ടെത്താനായിരുന്നില്ല. എന്നാല്‍ കൊല്ലപ്പെടും മുന്‍പ് പണവും ആഭരണവും അടങ്ങിയ ബാഗ് ഒരാള്‍ക്ക് കൈമാറുന്ന സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് മഞ്ജുനാഥ് പിടിയിലായത്.
ദര്‍ഷിതയുടെ വീട്ടില്‍ നടന്ന പൂജയ്ക്കായി മഞ്ജുനാഥിന് പണവും നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മഞ്ജുനാഥിനെ അറസ്റ്റ് ചെയ്തത്. കര്‍ണാടക ബിലിക്കരെയില്‍ വെച്ച് പണമടങ്ങിയ പൊതിയാണ് ദര്‍ഷിത മഞ്ജുനാഥിന് കൈമാറിയതെന്ന് പൊലീസ് വ്യക്തമാക്കി.
വീട്ടുകാര്‍ നല്കിയ മോഷണ പരാതി കേരള പൊലീസും ഭര്ഷിതയുടെ കൊലപാതകം കര്‍ണാടക പൊലീസുമാണ് അന്വേഷിക്കുന്നത്.


