ഏഷ്യാ കപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ ഒമാനെതിരേ ഫീല്‍ഡിംഗ് സമയത്ത് തലയ്ക്ക് പരിക്കേറ്റ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേലിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി സ്ഥിരീകരിച്ചു. അടുത്ത മത്സരത്തിന് അക്സര്‍ സജ്ജമാണെന്ന് ഇന്ത്യയുടെ ഫീല്‍ഡിംഗ് കോച്ച് ടി. ദിലീപ് അറിയിച്ചു.
പതിനഞ്ചാം ഓവറില്‍ മിഡ് ഓഫ് മേഖലയില്‍ നിന്ന അക്സര്‍, ഹമ്മാദ് മിര്‍സയുടെ ക്യാച്ച് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ബാലന്‍സ് നഷ്ടപ്പെട്ട് തല മൈതാനത്ത് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് താരം ഗ്രൗണ്ട് വിട്ടെങ്കിലും മത്സരത്തില്‍ തിരിച്ചെത്തിയില്ല.
ബാറ്റിംഗില്‍ അഞ്ചാം നമ്പറില്‍ ഇറങ്ങിയ അക്സര്‍ 13 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്സറും അടക്കം 26 റണ്‍സ് നേടി. ബൗളിംഗില്‍ ഒരു ഓവര്‍ എറിഞ്ഞ താരം നാല് റണ്‍സ് വിട്ടുകൊടുത്തു, വിക്കറ്റ് നേടാനായില്ല.
അതേസമയം, ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് 21 റണ്‍സിന് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടി. സഞ്ജു സാംസണ് 45 പന്തില്‍ 56 റണ്‍സ് നേടി ഇന്ത്യയുടെ ടോപ് സ്കോറര്‍ ആയിരുന്നു. ഒമാന്‍ വേണ്ടി ആമിര്‍ കലീം, ഹമ്മാദ് മിര്‍സ എന്നിവര്‍ അര്‍ധസെഞ്ച്വറികളുമായി ഇന്ത്യയെ ശക്തമായി വെല്ലുവിളിച്ചെങ്കിലും 189 റണ്‍സിന്റെ ലക്ഷ്യത്തിന് മുന്നില്‍ 21 റണ്‍സിനകം ഒമാന്‍ വീണു.


