തൃശൂര്‍: ചാവക്കാട് കടപ്പുറത്ത് ലൈറ്റ് ഹൗസിന് മുകളില്‍ ഗുണ്ട് പൊട്ടിച്ചതിനെ തുടര്‍ന്ന് യുവാവിന് ഗുരുതരമായി പരിക്കേറ്റു. മണത്തല ബേബി റോഡ് സ്വദേശി സല്മാന് ഫാരിസിന്റെ കൈപ്പത്തി സ്ഫോടനത്തില്‍ തകര്‍ന്നു. റീല്‍സ് വീഡിയോ ചിത്രീകരിക്കാനാണ് ഗുണ്ട് ഉപയോഗിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരം ഉണ്ടായ സ്ഫോടനം ജനങ്ങളില്‍ ഭീതിയുണ്ടാക്കി.
പരിക്കേറ്റ സല്മാന് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Comments


