സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചു. പ്രത്യേക മന്ത്രിസഭ യോഗത്തിലാണ് ആന്ധ്രാ പ്രദേശ് സ്വദേശിയായ റവാഡ ചന്ദ്രശേഖറിനെ നിയമിച്ചിക്കാന് തീരുമാനമായത്. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയേറ്റില്‍ സുരക്ഷ ചുമതലയുള്ള ക്യാബിനറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ് റവാഡ ചന്ദ്രശേഖര്‍.
1991 ഐപിഎസ് ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖര്‍. കൂത്തുപറമ്പ് വെടിവെപ്പ് സമയത്ത് കണ്ണൂര്‍ എഎസ്പിയായിരുന്നു അദ്ദേഹം. ദീര്‍ഘകാലമായി അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. ഒരുവര്‍ഷം കൂടി സര്‍വീസ് കാലാവധിയുള്ള റവാഡ സംസ്ഥാന പൊലീസ് മേധാവി ആകാനുള്ള താല്പര്യം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചിരുന്നു.
യുപിഎസ് സിയുടെ ചുരുക്കപ്പട്ടികയില്‍ രണ്ടാമത്തൊളായിരുന്നു റവാഡ. നിതിന്‍ അഗര്‍വാളും യോഗേഷ് ഗുപ്തയും പട്ടികയിലെ മറ്റ് രണ്ടുപേരുകാര്‍. മലബാറിലെ പല ജില്ലകളിലും എസ്പിയായി പിന്നീട് സേവനമനുഷ്ഠിച്ചു. മുംബൈ ഐബിയില്‍ അഡിഷണല്‍ ഡയറക്ടറായും റവാഡ ചന്ദ്രശേഖര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂത്തുപറമ്പ് വെടിവെപ്പ് സമയത്ത് റവാഡയുടെ ഇടപെടലില്‍ സിപിഎമ്മിന് അമര്‍ഷമുണ്ടായിരുന്നു.


