തിരുവനന്തപുരം മൃഗശാലയില്‍ കഴിഞ്ഞ ദിവസം ചത്ത മ്ലാവിനു പേവിഷബാധ സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് മ്ലാവ് വര്‍ഗത്തില്‍പ്പെട്ട സാമ്പാര്‍ ഡിയര്‍ ചത്തത്. കഴിഞ്ഞ ദിവസം നടത്തിയ പോസ്റ്റുമോര്‍ട്ടം പരിശോധനക്കു ശേഷം പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആനിമല്‍ ഡിസീസില്‍ നടത്തിയ വിശദ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പേവിഷബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.
ഈ സാഹചര്യത്തില്‍ മ്ലാവുമായി അടുത്തു ഇടപഴകിയ ജീവനക്കാര്‍ക്കെല്ലാം പോസ്റ്റ് ഏസ്പോഷര്‍ ആന്റി റാബീസ് വാക്സിന് നല്കാന് തീരുമാനിച്ചു. മ്ലാവിനെ പാര്‍പ്പിച്ചിരുന്ന കൂടിനുള്ളിലെ മുഴുവന്‍ മൃഗങ്ങള്‍ക്കും അടിയന്തരമായി ആന്റി റാബീസ് വാക്സിന് നല്‍കാനും തീരുമാനിച്ചു. ഇതിനായി വെറ്ററിനറി സര്ജന് ഡോ. നികേഷ് കിരണിന്റെ നേതൃത്വത്തില്‍ ടീമിനേയും രൂപവല്കരിച്ചു. മൃഗങ്ങള്‍ക്കുള്ള വാക്സിനേഷന് ഇന്നാരംഭിക്കും.


