കാരാപ്പുഴ ജലസേചന വകുപ്പിന്റെ ക്വാര്‍ട്ടേഴ്സില്‍ കഴിയുന്ന മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരെ അധിക്ഷേപിച്ചതായി പരാതി. മുണ്ടക്കൈയിലെ മാലിന്യം തള്ളാനുള്ള സ്ഥലം അല്ല ക്വാര്‍ട്ടേഴ്സ് എന്ന് കാരാപ്പുഴ അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞതായി ആരോപണം. സംഭവത്തില്‍ ഇയാള്‍ക്കെതിരെ കളക്ടര്‍ക്ക് പരാതി നല്കി.
ക്വാര്‍ട്ടേഴ്സില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ മുണ്ടക്കൈയിലെ മാലിന്യം തള്ളാനുള്ള സ്ഥലം അല്ല ക്വാര്‍ട്ടേഴ്സ് എന്ന് പറഞ്ഞതായാണ് കേസ്. ദുരന്തബാധിതര്‍ക്ക് താമസത്തിന് മാത്രമാണ് അനുമതിയെന്നും വാഹനം പാര്‍ക്ക് ചെയ്യാനല്ലെന്നും അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞെന്നാണ് പരാതിയില്‍ പറയുന്നത്. തങ്ങളെ അടിമകളെപ്പോലെ കാണുന്നതായും ദുരന്തബാധിതര്‍ കളക്ടര്‍ക്ക് പരാതി നല്കി.
Comments


