തിരുവനന്തപുരം: ടി.പി കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവിനായി പൊലീസ് റിപ്പോര്‍ട്ട് തേടിയതിന് സസ്പെന്‍ഷനിലായിരുന്ന മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസി. സൂപ്രണ്ട് ഗ്രേഡ്-I ബി.ജി.അരുണ്‍, അസി. പ്രിസണ്‍ ഓഫിസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് കഴിഞ്ഞ ജൂലൈയില്‍ സസ്പെന്‍ഡ് ചെയ്തത്.
തിരിച്ചെടുത്ത കെ.എസ്. ശ്രീജിത്തിനെ വിയ്യൂര്‍ അതിസുരക്ഷ ജയിലിലും ബി.ജി. അരുണിനെ ചീമേനി തുറന്ന ജയിലിലും ഒ.വി. രഘുനാഥിനെ ഹോസ്ദുര്‍ഗ് ജില്ല ജയിലിലും നിയമിച്ചു. ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് ഉത്തരവിറക്കിയത്.
Comments


