പത്തനംതിട്ട: സ്വകാര്യ ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്ന് പത്തനംതിട്ട കൊടുമണ്ണില്‍ സ്ത്രീ ആത്മഹത്യ ചെയ്തു. കൊടുമണ്‍ സ്വദേശി ലീലാമ്മ നീലാംബരനാണ് മരിച്ചത്. അതേസമയം അമിത അളവില്‍ ഗുളിക കഴിച്ചതായി സംശയമുള്ള ഭര്‍ത്താവിനെയും ഇളയ മകനെയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് ലീലാമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ സ്വകാര്യ ബാങ്കില്‍ നിന്ന് വായ്പ്പയെടുത്ത കാര്യം അറിയുന്നത്. അതിന്റെ പേരില്‍ നിരവധി തവണ ബാങ്ക് ഭീഷണിപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബാങ്കിന്റെ കളക്ഷന്‍ ജീവനക്കാര്‍ ലീലാമ്മയുടെ മക്കളെ തടഞ്ഞുവച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മക്കളും ലീലാമ്മയും തമ്മില്‍ വഴക്കുണ്ടായി. ഇതാണ് മരണകാരണം എന്നാണ് പ്രാഥമിക വിലയിരുത്തല്‍.
Comments


