വോട്ട് ചോരി ആരോപണത്തിന് പ്രതിപക്ഷ പാര്‍ട്ടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് വിമര്‍ശിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് തങ്ങളുടെ കഴിവുകേടിനെ മാത്രമല്ല, നഗ്നമായ പക്ഷപാതത്തെയും തുറന്നുകാട്ടിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്.
ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വേര്‍തിരിവില്ലെന്ന ഇസിയുടെ അവകാശവാദങ്ങളെ ചിരിപ്പിക്കുന്നതാണെന്നും കോണ്‍ഗ്രസ് വിശേഷിപ്പിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും കോണ്‍ഗ്രസിന്റെ ആരോപണങ്ങളെക്കുറിച്ച് വാര്‍ത്താസമ്മേളനം വിളിച്ചതിന് തൊട്ടുപിന്നാലെ, സുപ്രീം കോടതിയുടെ ഓഗസ്റ്റ് 14 ലെ ഉത്തരവുകള്‍ തെരഞ്ഞെടുപ്പ് ബോഡി അക്ഷരത്തിലും ആത്മാവിലും നടപ്പാക്കുമോ എന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയറാം രമേശ് ചോദിച്ചു.
രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും സി ഇ സി വ്യക്തമായ ഉത്തരം നല്‍കിയില്ല, ”ജയറാം രമേഷ് എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.


