കൊല്ലം കടയ്ക്കലില്‍ പത്തൊമ്പതുകാരി ജീവനൊടുക്കിയ നിലയില്‍. വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ഗര്‍ഭിണിയായ പത്തൊമ്പതുകാരി കണ്ടെത്തിയത്. കടയ്ക്കല്‍ പാട്ടിവളവ് ചരുവിളപുത്തന്‍ വീട്ടില്‍ ശ്രുതിയാണ് മരിച്ചത്. രണ്ടുമാസം മുമ്പാണ് ശ്രുതിയുടെയും പുനയം സ്വദേശിയായ മാഹിയുടെയും വിവാഹം കഴിഞ്ഞത്. ശ്രുതി ഒരുമാസം ഗര്‍ഭിണിയാണ്. കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇന്നലെ രാത്രി ഒമ്പതരമണിയോടെ വീട്ടിലെ കിടപ്പുമുറിയില്‍ ശ്രുതിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ശ്രുതിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ മാഹിന്‍ ആശുപത്രിയില്‍ നിന്ന് ഒളിവില്‍ പോയി. മയക്കുമരുന്ന് കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണ് മാഹിന്‍.
Comments


