ആഡംബര കാറുകളില്‍ അഭ്യാസപ്രകടനം നടത്തി അപകടകരമായി യാത്രചെയ്ത കേസില്‍ രണ്ട് പേര്‍ക്കെതിരെ നടപടി. വാഹനം ഓടിച്ച തിരുവല്ല മഞ്ഞാടി കുന്നത്ത് പറമ്പില്‍ വീട്ടില്‍ കെ. ജോഹന്‍ മാത്യു (19), ബംഗളൂരുവില്‍ രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ഥി പത്തനംതിട്ട കുമ്പഴ മടുക്കാ മൂട്ടില് ജോഹന്‍ മാത്യു (20) എന്നിവര്‍ക്കെതിരെയാണ് നടപടി. രണ്ട് പേരുടേയും ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ഇവരെ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശീലന കേന്ദ്രത്തില്‍ തിരുത്തല്‍ പരിശീലനത്തിനായി അയക്കും.
ഇന്ന് രാവിലെ തിരുവല്ല വള്ളംകുത്ത്് വെച്ചാണ് സഞ്ചരിക്കുന്നകാറിന്റെ പിന്നിലെ വലത് വശത്തെ ഡോറില്‍ പുറത്തേക്ക് ഇരുന്ന് ജോഹന്‍ മാത്യു യാത്ര ചെയ്തത്. അപകടകരമായി യാത്രചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ പത്തനംതിട്ട മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് ഇവരെ പിടികൂടിയത്.


